7/10/2013

http://www.madhyamam.com/news/152979/120220


വിശാല അടി ഗ്രൂപ്പുകള്‍

2/05/2012

പത്മശ്രീ ഡോക്ടര്‍ ലഫ്റ്റനന്‍റ് കേണല്‍ ധോണി

 Published in Madhyamam online

പ്രത്യക്ഷത്തില്‍ ക്രിക്കറ്റ് ഒരു കളിയും സിനിമ കലയുമാണെങ്കിലും ഇവ തമ്മില്‍ സ്റ്റമ്പും ബെയില്‍സും പോലെ വേര്‍പ്പിരിക്കാനാവാത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് കളിയില്‍ കലയും കലയില്‍ കളിയുമുള്ളപ്പോള്‍. സിനിമയില്‍ നിന്ന് കിട്ടിയ പണം കൊണ്ട് ക്രിക്കറ്റ് ടീമുകളുണ്ടാക്കിയിട്ടുണ്ട് ഷാരൂഖ് ഖാനും ശില്‍പ്പാ ഷെട്ടിയും. പല കളിക്കാരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പരസ്യങ്ങളിലെ വേഷമിടല്‍ വേറെയും.
ക്രിക്കറ്റ് ഇതിവൃത്തമായി സിനിമകളുണ്ടായിട്ടുണ്ട്. കളിക്കാരുടെ സിനിമാക്കമ്പം പോലെത്തയൊണ് നടന്‍മാരുടെ കളിവെറിയും. കേരള സ്ട്രൈക്കേഴ്സായും ചെന്നൈ റൈനോസായും മുംബൈ ഹീറോസായും ഇപ്പോള്‍ കളത്തിലിറങ്ങുന്ന താര ടീമുകളെ അതിന്‍്റെ ഫലമായിത്തന്നെ വേണം കാണാന്‍.
കളിയിലേക്ക് വന്നാല്‍, മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യന്‍ ടീം ആസ്ട്രേലിയന്‍ മണ്ണില്‍ തോറ്റ് തുന്നംപാടുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് മുഴുവന്‍ സിനിമാ രംഗങ്ങളും ഡയലോഗുകളുമാണ്. ആസ്ട്രേലിയയില്‍ പരമ്പര വിജയമെന്ന ചരിത്ര നേട്ടം ഇക്കുറി ഇന്ത്യ കൈവരിക്കുക തന്നെ ചെയ്യുമെന്നതിന്‍്റെ വീമ്പു പറച്ചിലിനൊടുവില്‍ ബാക്കിയായ നാണം കെട്ട പരാജയം നോക്കി ആരും തിലകനെ അനുസ്മരിക്കും. എന്തൊക്കെയായിരുന്നു? ബോക്സിങ്, ബൗണ്‍സിങ് , മഹേന്ദ്രസിങ്... ഒടുവില്‍ പവനായി...പതിവുപോലെ ശവമായി.
തോല്‍വികളുടെ കാരണം വിലയിരുത്താന്‍ പോവുന്നവര്‍ ‘സന്ദേശ'ത്തിലെ ശങ്കരാടിയെ മറക്കില്ളെന്നുറപ്പ്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും...എന്നു തുടങ്ങുന്ന ആര്‍ക്കും തിരിയാത്ത എവിടെയും കൊള്ളാത്ത ഡയലോഗായിരിക്കും നായകനില്‍ നിന്നുണ്ടാവുക. കളിയറിയാവുന്ന ഒരുത്തനും നമ്മുടെ ടീമിലില്ളേ എ ധോണിയുടെ സങ്കടം "സന്ദേശ'ത്തിലെ മാമുക്കോയയുടെ "വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ കൂട്ടത്തിലില്ളേ' എന്ന ചോദ്യം തന്നെയല്ളേ? ഇക്കാര്യത്തില്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്തിനും രാഷ്ര്ടീയക്കാരാണ് മാതൃക. സിഡ്നിയില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം പുള്ളി കണ്ടെത്തിയതിങ്ങനെ. "ആസ്ട്രേലിയന്‍ ടീം നമ്മേക്കാളധികം റണ്‍സ് നേടി. അത് കൊണ്ട് ഇത്തവണയും നമ്മള്‍ തോറ്റു'.
നൂറാം സെഞ്ച്വറിക്ക് വേണ്ടി  കാത്തിരിക്കുന്ന സചിന്‍ ടെണ്ടുല്‍കര്‍ ഓരോ കളിയിലും നിരാശനായി മടങ്ങുമ്പോള്‍ "സചിനാണത്രെ സചിന്‍?' എന്ന് തന്നെയല്ളേ ചോദിക്കേണ്ടത്. കുറ്റിയും പറിച്ച് ഓടുന്ന രാഹുല്‍ ദ്രാവിഡും നിത്യകാഴ്ച. സഹികെട്ട് ആസ്ട്രേലിയയിലെ അവസാന ഇന്നിങ്സില്‍ നതാന്‍ ലിയോണിന്‍്റെ പന്തില്‍ മൈക്കല്‍ ഹസിക്ക് ക്യാച്ച് നല്‍കിയ ദ്രാവിഡിന് ഈ ബുദ്ധി എന്ത് കൊണ്ട് നേരത്തേ തോന്നിയില്ല. അങ്ങനെ സംഭവിച്ചിരുങ്കെില്‍ ഏറ്റവുമധികം തവണ ബൗള്‍ഡായതിന് മിസ്റ്റര്‍ ക്ളീന്‍ ബൗള്‍ഡിന്‍്റെ റെക്കോഡ് സ്വന്തമാക്കേണ്ടി വരില്ലായിരുന്നു.
അരിശുംമൂട്ടില്‍ അപ്പുക്കുട്ടനെന്ന എം.എസ് ധോണിയും തൈപ്പറമ്പില്‍ അശോകനെന്ന മൈക്കല്‍ ക്ളാര്‍ക്കും തമ്മില്‍ ഇതുവരെ നടന്ന എല്ലാ കളികളിലും അശോകന്‍ തന്നെ വിജയിച്ചിരിക്കുന്നു. എന്തൊക്കെപ്പറഞ്ഞാലും ധോണി ആളു ചില്ലറക്കാരനല്ല. പ്രാഞ്ചിയേട്ടന് കിട്ടാത്ത പത്മശ്രീയും മമ്മൂട്ടിക്ക് ലഭിച്ച ഡോക്ടറേറ്റും മോഹന്‍ലാല്‍ നേടിയ ലഫ്റ്റനന്‍്റ് കേണല്‍ പദവിയുമെല്ലാം ഇന്ത്യന്‍ ക്യാപ്റ്റനുണ്ട്. ഇനി കാവിലെ പാട്ടു മത്സരത്തിന് (ത്രിരാഷ്ര്ട ഏകദിനം) കാണാമെന്നാണ് വെല്ലുവിളി. അത് കഴിഞ്ഞാല്‍ പിന്നെ അടുത്ത കാലത്ത് മത്സരങ്ങളൊന്നുമില്ല. എങ്കിലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പലരുടെയും കരിയര്‍ പിന്നെയും ബാക്കിയാണെന്നിരിക്കെ നിരാശപ്പെടേണ്ട കാര്യമേയില്ല. "പാണ്ടിപ്പട'യിലെ കൊച്ചിന്‍ ഹനീഫയെപ്പോലെ, ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരിനെടാ എന്ന ഒന്നാന്തരം വെല്ലുവിളിക്കും സ്കോപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
    • and 51 others liked this.
Comments for this page are closed.

Showing 18 of 18 comments

  • hashimvp 4 days ago
    every human being have a bad time and a good time neglet it simly........
  • Masroorvk 5 days ago
    Cricket is a game, its happen.criticism  is not a proper solution for this and by this loss we can expect youngsters will get more chance to proove their ability.i think india will be back in odi and 20:20 series.
    we can waite for that
  • ടീം ഇന്ത്യയുടെ ക്യാപ്ടന്‍ സഹീര്‍ ഖാന്‍  ആയിരുന്നു എങ്കില്‍ "മാധ്യമം" ഇങ്ങനെ എഴുതില്ലായിരുന്നു.
  • Mr. Jayan = Worm in the Sulphuric Acid
  • No ,  i think madhyamam will wright more harshly , that is the beauty of madhyamam.
  • Cyril S L 6 days ago
    ധോണിയേക്കുറിച്ച് ഇങ്ങനെ കുറ്റം പറയണമെന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിയത് ധോണിയാണ്.
  • Shamsu Badar Paikkadan 6 days ago
    Its an usual article, nobody can consistant always, Think what was the team Aus before Indian series.. Indian team have enough time to get corrected after the retirement of Sachin, Dravid n Laxman, India will be right back.
  • Faisal karimpanakkal 6 days ago
    ടീമിനെ ഇത്ര കുട്ടപെടുത്തി എഴുതിയവര്‍ ഒന്നലോച്ജിക്കുക ഇതേ ടീമാണ് ലോക ഒന്നാം നമ്പരായി ഇത്രയും കാലം നിന്നത് . പിന്നേ എല്ലാം ടീമും ഹോം ഗ്രൗണ്ടില്‍ പുലികളും വിദേശത്ത പൂച്ചകളുമനെ സ്ടീവോ കാപ്റ്നയിരുന്ന ഓസീസ് ടീമോഴികെടി ഇപ്പോള്‍ ഇംഗ്ലണ്ട് പാകിസ്ഥാനുമായി നാണം കെടുന്നത് കണ്ടില്ലേ നമ്മളുമായി ഇന്ത്യയില്‍ കളിച്ചാല്‍ ഇത് തന്നെയാകും അവരുടെ സ്ഥിതി . എന്തായ്യാലും ടീം ഇന്ത്യാ ഈ വിഷമകട്ടത്തില്‍ നിന്നും ഉടനെ ഉയര്തെഴുനെല്കും എന്ന് പ്രതീക്ഷിക്കാം .
  • Nammude ee team Vijayichaal ningal thanne ithellam maati ezhuthumalloo...
  • Thahirbinhasan 6 days ago
    Please Stop this cheap criticism...sometimes we lose..we will correct the mistakes...throw out the  worn out ones ...and start winning.. wait & see..
  • Abdullashamil 6 days ago
    എന്താ മാധ്യമമെ ധോനിയോടിത്ര പക..ഒരു മാതിരി കവല പിള്ളേരുടെ ചിന്താ നിലവാരത്തില്‍ വിമര്‍ശിക്കുന്നു....അത്യാവശ്യം മിതത്വം ഒക്കെ പാലിക്കാവുന്നതെ ഉള്ളൂ...
  • Aajkum2200 6 days ago
    ivanmarkku kodutha ella bahumathikalum thirichedukkanam, ithrayum nanam ketta oru indian teamine nammal prothsahipikkenda oru aavashyavum illa. nanam kettavanmar. ivanmar enthanu nammude rajyathe patti orkkanjathu................................
    (Edited by a moderator)
  • Pmsmkd 1 week ago
    ഒരു കാര്യത്തില്‍ ആശ്വസിക്കാം ഇത്തവണ ഇന്ത്യ അഞ്ചു ദിവസം തികച്ചുവല്ലോ!
  • MohammedNizam 1 week ago
    ടീമിനെ ഇത്ര വഷളാക്കി എഴുതണോ....
  • Umuqthar 1 week ago
    ലേഖനം വായിക്കാന്‍ (മാത്രം) രസമുണ്ട്.
    ഒരു മല്‍സരത്തില്‍ ജയിച്ചാല്‍ അമിതമായി പുകഴ്ത്തുകയും പരാജയപ്പെട്ടാല്‍ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഭൂഷണമല്ല. ഇന്ത്യ ലോകകപ്പ് നേടിയ ടീമാണെന്നു മറക്കരുത്.

  • Invisible 1 week ago
    മാറ്റം അനിവാര്യമാണ്...... അല്ലെങ്കില്‍ പവനായി വീണ്ടും ശവമാകും.....!!!!!!

2/01/2010

"പ്രതി"ശ്രുത വരനെതിരേ ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ


കേരളത്തിനു പുറത്തും കല്യാണം മുടക്കികളുണ്ടോ എന്ന ചോദ്യത്തിന്‌ "ഉണ്ടില്ല" എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ലഭിച്ച ഉത്തരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്‌ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ്‌ കളിക്കാരി. പണ്ട്‌ ഫ്രഞ്ച്‌ വിപ്ലവ കാലത്ത്‌ ലൂയി പതിനാറാമനെതിരേ അന്നാട്ടുകാര്‍ ടെന്നീസ്‌ കോര്‍ട്ടില്‍ വച്ച്‌ പ്രതിജ്ഞയെടുത്തതായി ചരിത്രമുണ്ട്‌. ഇവിടെ ഹൈദരാബാദുകാരി പ്രതിജ്ഞയെടുത്തത്‌ പ്രതിശ്രുത വരനെതിരേയാണ്‌. എയ്‌സുകള്‍ എയ്‌ത്‌ ശീലിച്ച ഒരു താരവും റിട്ടേണുകള്‍ ഇഷ്ടപ്പെടില്ലെന്നത്‌ സത്യം. സ്വാഭാവികമായും കളി നിര്‍ത്തി അച്ചടക്കമുള്ള വീട്ടമ്മയായി ഒതുങ്ങിക്കൂടണമെന്ന്‌ കെട്ടാന്‍ പോവുന്നയാള്‍ പറഞ്ഞപ്പോള്‍ മൂപ്പത്തിക്കത്‌ പിടിച്ചില്ല. കോടികള്‍ മുടക്കി കല്യാണം നിശ്ചയിച്ച്‌ വധു കളിക്കാനും വരന്‍ പഠിക്കാനും പോയപ്പോള്‍ തന്നെ എന്തോ പന്തികേട്‌ തോന്നിയതാണ്‌. അന്ന്‌ മലബാറില്‍ നിന്ന്‌ വരെ കല്യാണം മുടക്കികള്‍ നൈസാമിന്റെ നാട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതായും വാര്‍ത്തയുണ്ടായിരുന്നു. പ്രശ്‌നം വ്യക്തിപരമാണെന്ന്‌ ഇരുവരും പറയുന്നുണ്ടെങ്കിലും കല്യാണം മുടക്കികളാരോ ഇതിനു പിന്നില്‍ കളിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക്‌ സംശയമേതുമില്ല. പുരുഷ താരങ്ങളോടൊപ്പം കോര്‍ട്ടിലിറങ്ങി മിക്‌സഡ്‌ ഡബിള്‍സ്‌ കളിക്കുന്നതു പോലയല്ലല്ലോ ജീവിതം. പരസ്‌പര വിശ്വാസമില്ലെങ്കില്‍, സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ വിടാതെ സിംഗിള്‍സായി തുടരുന്നതായിരിക്കും കരിയറിന്‌ ഗുണം. വിശ്വാസം, അതല്ലേ എല്ലാം.

10/11/2009

ഉപകാരപൂര്‍വം: സര്‍വശ്രീമതീ മന്ത്രി, മരുമകള്‍, നാത്തൂന്‍...


ഗാന്ധിപ്പാര്‍ട്ടിയെ ഇതേ പേരലറിയപ്പെടുന്ന കുടുബം തറവാട്ടു സ്വത്താക്കി വച്ചിരിക്കുകയാണെന്ന്‌ ഇക്കണ്ട കാലമത്രയും പറഞ്ഞുവന്നവരെയാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന്‌ വിളിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഒന്നാം വിപ്ലവ പാര്‍ട്ടിയുടെ ദേശീയ മുശാവറയിലുള്ള വിരലിലെണ്ണാവുന്നവരില്‍ പുതിയാപ്പിളയും പൊണ്ടാട്ടിയുമുണ്ടല്ലോ എന്നൊക്കെ ചിലര്‍ തിരിച്ചടിക്കാനിരുന്നെങ്കിലും മുന്‍ എയര്‍ഹോസ്‌റ്റസിന്റെ കഴിവ്‌ കാണിച്ച്‌ സഖാക്കള്‍ ഒഴിവു കഴിവു പറയുമെന്നുറപ്പുള്ളതിനാല്‍ ആരും ആ സാഹസത്തിനു പിന്നാലെ പോയില്ല. അല്ലെങ്കിലും ആര്‍ക്കു വേണം പാര്‍ട്ടിക്കുപ്പായം? ഉള്ള സ്വാധീനം വച്ച്‌ എവിടെയെങ്കിലും കേറിപ്പറ്റിയാല്‍ പെന്‍ഷന്‍ പറ്റിയാലും പട്ടിണികിടക്കാതെ കിടക്കാം. ഗാന്ധിക്കാരും സമുദായക്കാരും എം.പി(മെബര്‍ ഓഫ്‌ പഞ്ചായത്ത്‌)പ്പണിയെങ്കിലും കിട്ടിയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കാലം കഴിക്കുമ്പോഴാണ്‌ സഖാക്കള്‍ വേണ്ടപ്പെട്ടവരെ പലയിടങ്ങളിലും കുത്തിക്കയറ്റുന്നത്‌. ആരോഗ്യ വകുപ്പില്‍ കണ്ടു വരുന്ന അനാരോഗ്യ പ്രവണതകളെ ഉദ്ദേശിച്ചാണ്‌ പറഞ്ഞു വരുന്നതെന്ന്‌ ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ അവര്‍ക്കു തെറ്റി. മരുമകള്‍ എന്നു പറഞ്ഞാല്‍ അമ്മായി അമ്മയ്‌ക്ക്‌ ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ (ഫെമിനിസ്റ്റുകള്‍ ദയവായി ക്ഷമിക്കുക, അല്ലെങ്കില്‍ സഹിക്കുക) ഭരമേല്‍പ്പിക്കപ്പെട്ടവളാണ്‌. അതു കൊണ്ട്‌ അവരെ പേഴ്‌സനല്‍ സ്റ്റാഫില്‍ കുക്കായി നിയമിച്ചു. മരുമകന്റെ ജീവിതം പച്ച പിടിച്ചു കാണണമെന്ന്‌ ആഗ്രഹിക്കാത്ത എന്ത്ര മന്ത്രിമാരുണ്ട്‌ നാട്ടില്‍. നമ്മുടെ ശ്രീമാന്‍മാരും ശ്രീമതിമാരും ഇത്രയൊക്കെയല്ലേ ചെയ്‌തുള്ളൂ എന്നോര്‍ത്ത്‌ തല്‍ക്കാലം സമാധാനിക്കാം. വടക്കേ മലബാറില്‍ മരുമക്കത്തായം സര്‍വ സാധാരണമാണെന്നിരിക്കെ ഇവരെയൊക്കെ എക്കാലത്തും മന്ത്രി സഖാവിച്ചിയുടെ കൂടെത്തന്നെ കാണേണ്ടിയും വന്നേക്കാം.

10/07/2009

ഒരു ചങ്ങലയുടെ ക(ഷ്‌)ടപ്പാട്‌


സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായിടത്തും ചങ്ങലകളിലാണെന്ന്‌ പണ്ട്‌ റൂസ്സോ പറഞ്ഞതു നേരില്‍ക്കണ്ട്‌ ബോധിക്കാന്‍ കേരളീയന്‌ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. സര്‍വരാജ്യ തൊഴിലാളികളോടു സ്വയം സംഘടിക്കാനാണ്‌ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും ആഹ്വാനംചെയ്‌തതെങ്കിലും അവരെ സംഘടിപ്പിക്കാന്‍ നടന്നു നടന്ന്‌ കന്നിമാസ മഴയത്തു പോലും വിയര്‍പ്പൊഴുക്കുകയായിരുന്നു വിപ്ലവ സഖാക്കള്‍. ആസിയാനുമായി കരാറൊപ്പിട്ട്‌ കേരളത്തിലെ കര്‍ഷകന്റെ ഇടനെഞ്ചില്‍ കയറി കിളച്ചു മറിക്കുന്ന ദേശീയ ഭരണാധികാരികളെയൊന്ന്‌ ചങ്ങലയ്‌ക്കിടണമെന്നു തോന്നിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണു നിനച്ചത്‌. മുമ്പൊരു ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിച്ചതു ചരിത്രപരമായ മറ്റൊരു വിഡ്‌ഢിത്തമായിപ്പോയോ എന്നു പിന്നീടു തോന്നിയെങ്കിലും ആസിയാന്‍ ഇത്തിരികൂടി സീരിയസ്സായതിനാല്‍ തെക്കുവടക്ക്‌ നടക്കുന്നവര്‍ വരെ കാസര്‍കോഡ്‌ നിന്ന്‌ അനന്തപുരിയിലേക്ക്‌ കണ്ണികളാവുമെന്നായിരുന്നു പ്രതീക്ഷ. അല്‍പ്പസ്വല്‍പ്പമൊക്കെ ഏച്ചുകൂട്ടല്‍ നടന്നെങ്കില്‍ പോലും വല്ലാതങ്ങ്‌ മുഴച്ചുനില്‍ക്കാതിരുന്നത്‌ ഭാഗ്യം. കണ്ണി പൊട്ടുന്നുണ്ടോയെന്നറിയാന്‍ സിന്‍ഡിക്കേറ്റ്‌ മാധ്യമരംഗത്തെ ചെറ്റകള്‍ കണ്ണുതുറന്നുവച്ച്‌ തല്‍സമയം കാണിക്കുന്ന കാലമാണേ. കൊലയും കൊള്ളയും കൊള്ളിവയ്‌പും പട്ടാപ്പകല്‍ പോലും സാധാരണമായ അവസ്ഥയില്‍പ്പോലും സംസ്‌കാരമുള്ളതും ഇല്ലാത്തതുമായ നായകരെത്തൊട്ട്‌ ബുദ്ധി(കൂടുതലുള്ളതും അല്‍പ്പസ്വല്‍പ്പം കുറവുള്ളതുമായ)ജീവികളെ വരെ കൂടെക്കൂട്ടാനായതും നേട്ടം. എന്നാലും എവിടെയോ എന്തോ ഒരു ന്യൂനത പോലെ. ങാ! പിടി കിട്ടി. സാന്‍ഡിയാഗോ മാര്‍ട്ടിന്‍, സേവി മനോമാത്യൂ, സന്തോഷ്‌ മാധവന്‍, ഓംപ്രകാശ്‌, പുത്തന്‍ പാലം രാജേഷ്‌.... തുടങ്ങിയവരെക്കൂടി അണിനിരത്തി പാര്‍ട്ടി തൊഴിലാളികളുടേതു മാത്രമല്ലെന്നു കാണിച്ചുകൊടുക്കാമായിരുന്നു. ശ്ശോ! പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലെന്നതിനാല്‍ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. ഭരണ സഖാക്കളുടെ ലക്കുംലഗാനുമില്ലാത്ത ഓട്ടം കണ്ട്‌ അപായച്ചങ്ങല വലിക്കാനൊരുങ്ങിയ പൊതുജനം ഈ ചങ്ങലയുടെ കരുത്തില്‍ മയങ്ങിയോ ആവോ? അതോ ലാവ്‌ലിന്‍, ഗുണ്ടാ ബന്ധം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പാര്‍ട്ടിയെ ചങ്ങലയ്‌ക്കിട്ടതാണെന്ന്‌ അവരെങ്ങാനും തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്തോ? ആര്‍ക്കറിയാം.

9/19/2009

"കാലി"ബറുള്ളവര്‍ക്കെന്തിന്‌ മൂക്കുകയര്‍?

ലണ്ടനില്‍ ജനിച്ചതിനാലും അന്താരാഷ്ട്ര നിലവാരമുള്ള ഗാന്ധിപ്പാര്‍ട്ടിക്കാരനായതിനാലും ചാണ്ടിത്തലയന്‍മാര്‍ പോയിട്ട്‌ മാഡത്തിന്റെ വരെ കൊക്കിലൊതുങ്ങാത്തയാളാണ്‌ താനെന്ന്‌ വിദേശി മന്ത്രി ഇടക്കിടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പില്‍ ടിക്കറ്റിനായി പത്താംനമ്പര്‍ ജനപഥിന്റെ വാതില്‍ക്കല്‍ ചായ വിതരണക്കാരന്റെയും തൂപ്പുകാരന്റെയുമൊക്കെ വേഷത്തില്‍ പലരും കാത്തുകെട്ടി കിടന്നിട്ടും മലയാലം അരിയില്ലെന്നും സാംസ്‌കാരിക തലസ്ഥാനത്തിന്‌ അപമാനമാണെന്നും പറഞ്ഞ്‌ സാംസ്‌കാരിക നായകര്‍ വാളോങ്ങി നിന്നപ്പോഴാണ്‌ അനന്തപുരിയിലെ സ്ഥാനാര്‍ഥിത്വം ന്യൂയോര്‍ക്കില്‍ വച്ച്‌ തന്നെ തന്നെത്താനെയങ്ങ്‌ പ്രഖ്യാപിച്ചത്‌. പാര്‍ട്ടിയിലെ മണ്‍മറഞ്ഞ നേതാക്കളേക്കാള്‍ മോശക്കാര്‍ ലോകത്തില്ലെന്നും ജൂതഭരണകൂടത്തെയാണ്‌ മാതൃകയാക്കേണ്ടതെന്നും എഴുതിപ്പിടിപ്പിച്ച വിത്തിന്‌ അല്‍പ്പം വിളവു കൂടുതലാണെന്നും വച്ചു പൊറുപ്പിച്ചാല്‍ പണിയാവുമെന്നും ജനാധിപത്യ വിശ്വാസികള്‍ ആവും വിധം പറഞ്ഞു നോക്കിയതാണ്‌. ഏറ്റില്ലെന്ന്‌ മാത്രമല്ല കാവിക്കാരുടെ പെട്ടിയിലേക്കുള്ള ആയിരങ്ങള്‍ കൂടി വിലക്ക്‌ വാങ്ങിയ കോടീശ്വരന്‍ ലക്ഷത്തോടടുത്ത മെജോരിറ്റിക്ക്‌ ലക്ഷ്യത്തിലെത്തിയാണ്‌ തലസ്ഥാനത്തേക്ക്‌ പോയത്‌. സഹ പ്രവര്‍ത്തകര്‍ വണ്ടി കയറിയപ്പോള്‍ നമ്മളങ്ങ്‌ പറന്നുപോയി. പോയപോക്കില്‍ കൈയില്‍ കിട്ടിയത്‌ കൊള്ളാവുന്നൊരു വകുപ്പില്‍ മന്ത്രിപ്പണിയും. ജിംനേഷ്യവും സ്വകാര്യതയുമില്ലാത്തതിനാല്‍ മന്ത്രിമന്ദിരത്തേക്കാള്‍ ലാഭം പഞ്ചനക്ഷത്ര ഹോട്ടല്‍ തന്നെ. പാര്‍ട്ടിക്കാരുടെ അസൂയക്കും ധനകാര്യന്റെ തലയിലെ കഷണ്ടിക്കും ആരോഗ്യ വകുപ്പിന്റെ കൈയില്‍ മരുന്നില്ലാഞ്ഞതിനാല്‍ ഹോട്ടലൊഴിയേണ്ടി വന്നു. ആന മെലിഞ്ഞെന്ന്‌ കരുതി തൊഴുത്തില്‍ കിടക്കാനാവുമോ? ഇപ്പോഴിതാ കന്നുകാലി പരാമര്‍ശത്തിന്റെ പേരില്‍ തന്നെ തളയ്‌ക്കാന്‍ മൂക്കുകയറും പിടിച്ച്‌ ഒരു കൂട്ടം വിശുദ്ധ പശുക്കള്‍ തക്കം പാര്‍ത്തുനില്‍ക്കുന്നു. എന്നാലും ഈ കാള രാത്രികള്‍ എന്ന്‌ തീരുമെന്നാണ്‌ ഒരെത്തും പിടിയുമില്ലാത്തത്‌. അണ്ടര്‍ സെക്രട്ടറിയായിരുന്നെങ്കിലും അപ്പര്‍ പവറുള്ള സഭയിലെ പണിയായിരുന്നു എത്രയോ മെച്ചം ഇപ്പോള്‍ തോന്നുന്നു.

9/04/2009

വണ്ടീ വണ്ടീ നിന്നെപ്പോലെ...


സമുദായത്തിന്റെ കാര്യം പറയാന്‍ വേണ്ടി മാത്രമൊരു പാര്‍ട്ടി ഇന്ത്യാ മഹാരാജ്യത്ത്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ വഖ്‌ഫിലും ഹജ്ജിലുമൊക്കെ വരട്ടുതത്വ നിരീശ്വരവാദികള്‍ ഇടപെടുന്നതില്‍ അവര്‍ക്ക്‌ ആശങ്ക തോന്നുക പച്ചപ്പരമാര്‍ഥം. അത്‌ കൊണ്ടാണ്‌ ഇത്തരം സ്ഥാനങ്ങള്‍ വിശ്വാസമുള്ളവരെത്തന്നെ ഏല്‍പ്പിക്കണമെന്ന്‌ അവര്‍ വാശി പിടിക്കുന്നത്‌. ഹജ്ജിന്റെയും ഉംറയുടേയുമൊക്കെ കാര്യം നോക്കാന്‍ സമുദായപ്പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെത്തന്നെ ഭരമേല്‍പ്പിച്ചതില്‍ അതിനാല്‍ത്തന്നെ അധികമാരും കൊതിക്കെറുവ്‌ കാട്ടിയില്ല. മന്ത്രിമാര്‍ സ്വന്തം സംസ്ഥാനത്തിന്‌ വാരിക്കോരി കൊടുക്കുക എന്നതു നാട്ടു നടപ്പാണ്‌. ഹജ്ജിന്റെ കാര്യത്തില്‍ കേരളത്തിന്‌ അല്‍പ്പ സ്വല്‍പ്പം കൂടുതല്‍ കിട്ടിയെന്നതും നേര്‌. എന്നാല്‍ അതിലെ ഹഖും ബാതിലും നോക്കാതെയാണ്‌ ജംറയില്‍ ചെകുത്താനെയെന്ന പോലെ ചിലര്‍ പാര്‍ട്ടിയെ കല്ലെറിയുന്നതെന്നാണ്‌ പാണ്ടിക്കടവത്തിരുന്ന്‌ കാറ്റുകൊള്ളുന്നവര്‍ പറയുന്നത്‌. കേന്ദ്ര ഭരണത്തിന്റെ രണ്ടാം പക്കം തീവണ്ടികള്‍ക്ക്‌ പച്ചക്കൊടി കാട്ടാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട നേതാവ്‌ കേരളത്തിലേക്ക്‌ കോച്ചും സീറ്റുമൊക്കെയുണ്ടാക്കുന്ന ഫാക്ടറിയും കൊണ്ടു വന്ന അന്നു തന്നെ മറ്റേ സീറ്റും ക്വാട്ടയും പറഞ്ഞ്‌ ദേശീയ ടി.വിക്കാര്‍ വന്നതിലെന്തോ ഒരിതില്ലേ എന്നാണ്‌ തങ്ങളുടെ ആളുകള്‍ ചോദിക്കുന്നത്‌. രാജി വച്ചു പുറത്തു പോവണം പോലും? ഇതിലും വലിയ വെള്ളിയാഴ്‌ചകളും പള്ളികളുമെത്രയോ കണ്ട കാര്യമോര്‍ക്കാതെ ആപ്പ ഊപ്പ വര്‍ത്താനം പറയുന്ന ഇവന്‍മാരൊക്കെ ഏത്‌ ലോകത്താണ്‌. എല്ലാത്തിനും വേണ്ടേ ഒരു വ്യവസ്ഥയും വെള്ളിയാഴ്‌ചയും. അല്ല പിന്നെ.