Published in Madhyamam online
പ്രത്യക്ഷത്തില്‍ ക്രിക്കറ്റ് ഒരു കളിയും സിനിമ കലയുമാണെങ്കിലും ഇവ തമ്മില്‍ സ്റ്റമ്പും ബെയില്‍സും പോലെ വേര്പ്പിരിക്കാനാവാത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് കളിയില്‍ കലയും കലയില്‍ കളിയുമുള്ളപ്പോള്. സിനിമയില്‍ നിന്ന് കിട്ടിയ പണം കൊണ്ട് ക്രിക്കറ്റ് ടീമുകളുണ്ടാക്കിയിട്ടുണ്ട് ഷാരൂഖ് ഖാനും ശില്‍പ്പാ ഷെട്ടിയും. പല കളിക്കാരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പരസ്യങ്ങളിലെ വേഷമിടല്‍ വേറെയും.
ക്രിക്കറ്റ് ഇതിവൃത്തമായി സിനിമകളുണ്ടായിട്ടുണ്ട്. കളിക്കാരുടെ സിനിമാക്കമ്പം പോലെത്തയൊണ് നടന്മാരുടെ കളിവെറിയും. കേരള സ്ട്രൈക്കേഴ്സായും ചെന്നൈ റൈനോസായും മുംബൈ ഹീറോസായും ഇപ്പോള്‍ കളത്തിലിറങ്ങുന്ന താര ടീമുകളെ അതിന്‍്റെ ഫലമായിത്തന്നെ വേണം കാണാന്‍.
കളിയിലേക്ക് വന്നാല്‍, മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യന്‍ ടീം ആസ്ട്രേലിയന്‍ മണ്ണില്‍ തോറ്റ് തുന്നംപാടുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് മുഴുവന്‍ സിനിമാ രംഗങ്ങളും ഡയലോഗുകളുമാണ്. ആസ്ട്രേലിയയില്‍ പരമ്പര വിജയമെന്ന ചരിത്ര നേട്ടം ഇക്കുറി ഇന്ത്യ കൈവരിക്കുക തന്നെ ചെയ്യുമെന്നതിന്്റെ വീമ്പു പറച്ചിലിനൊടുവില്‍ ബാക്കിയായ നാണം കെട്ട പരാജയം നോക്കി ആരും തിലകനെ അനുസ്മരിക്കും. എന്തൊക്കെയായിരുന്നു? ബോക്സിങ്, ബൗണ്സിങ് , മഹേന്ദ്രസിങ്... ഒടുവില്‍ പവനായി...പതിവുപോലെ ശവമായി.
തോല്‍വികളുടെ കാരണം വിലയിരുത്താന്‍ പോവുന്നവര്‍ ‘സന്ദേശ'ത്തിലെ ശങ്കരാടിയെ മറക്കില്ളെന്നുറപ്പ്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും...എന്നു തുടങ്ങുന്ന ആര്‍ക്കും തിരിയാത്ത എവിടെയും കൊള്ളാത്ത ഡയലോഗായിരിക്കും നായകനില്‍ നിന്നുണ്ടാവുക. കളിയറിയാവുന്ന ഒരുത്തനും നമ്മുടെ ടീമിലില്ളേ എ ധോണിയുടെ സങ്കടം "സന്ദേശ'ത്തിലെ മാമുക്കോയയുടെ "വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ കൂട്ടത്തിലില്ളേ' എന്ന ചോദ്യം തന്നെയല്ളേ? ഇക്കാര്യത്തില്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്തിനും രാഷ്ര്ടീയക്കാരാണ് മാതൃക. സിഡ്നിയില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം പുള്ളി കണ്ടെത്തിയതിങ്ങനെ. "ആസ്ട്രേലിയന്‍ ടീം നമ്മേക്കാളധികം റണ്‍സ് നേടി. അത് കൊണ്ട് ഇത്തവണയും നമ്മള് തോറ്റു'.
നൂറാം സെഞ്ച്വറിക്ക് വേണ്ടി കാത്തിരിക്കുന്ന സചിന് ടെണ്ടുല്കര് ഓരോ കളിയിലും നിരാശനായി മടങ്ങുമ്പോള്‍ "സചിനാണത്രെ സചിന്?' എന്ന് തന്നെയല്ളേ ചോദിക്കേണ്ടത്. കുറ്റിയും പറിച്ച് ഓടുന്ന രാഹുല്‍ ദ്രാവിഡും നിത്യകാഴ്ച. സഹികെട്ട് ആസ്ട്രേലിയയിലെ അവസാന ഇന്നിങ്സില്‍ നതാന്‍ ലിയോണിന്്റെ പന്തില്‍ മൈക്കല്‍ ഹസിക്ക് ക്യാച്ച് നല്കിയ ദ്രാവിഡിന് ഈ ബുദ്ധി എന്ത് കൊണ്ട് നേരത്തേ തോന്നിയില്ല. അങ്ങനെ സംഭവിച്ചിരുങ്കെില് ഏറ്റവുമധികം തവണ ബൗള്‍ഡായതിന് മിസ്റ്റര്‍ ക്ളീന്‍ ബൗള്ഡിന്്റെ റെക്കോഡ് സ്വന്തമാക്കേണ്ടി വരില്ലായിരുന്നു.
അരിശുംമൂട്ടില്‍ അപ്പുക്കുട്ടനെന്ന എം.എസ് ധോണിയും തൈപ്പറമ്പില്‍ അശോകനെന്ന മൈക്കല്‍ ക്ളാര്‍ക്കും തമ്മില്‍ ഇതുവരെ നടന്ന എല്ലാ കളികളിലും അശോകന് തന്നെ വിജയിച്ചിരിക്കുന്നു. എന്തൊക്കെപ്പറഞ്ഞാലും ധോണി ആളു ചില്ലറക്കാരനല്ല. പ്രാഞ്ചിയേട്ടന് കിട്ടാത്ത പത്മശ്രീയും മമ്മൂട്ടിക്ക് ലഭിച്ച ഡോക്ടറേറ്റും മോഹന്‍ലാല്‍ നേടിയ ലഫ്റ്റനന്‍്റ് കേണല്‍ പദവിയുമെല്ലാം ഇന്ത്യന്‍ ക്യാപ്റ്റനുണ്ട്. ഇനി കാവിലെ പാട്ടു മത്സരത്തിന് (ത്രിരാഷ്ര്ട ഏകദിനം) കാണാമെന്നാണ് വെല്ലുവിളി. അത് കഴിഞ്ഞാല്‍ പിന്നെ അടുത്ത കാലത്ത് മത്സരങ്ങളൊന്നുമില്ല. എങ്കിലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പലരുടെയും കരിയര്‍ പിന്നെയും ബാക്കിയാണെന്നിരിക്കെ നിരാശപ്പെടേണ്ട കാര്യമേയില്ല. "പാണ്ടിപ്പട'യിലെ കൊച്ചിന് ഹനീഫയെപ്പോലെ, ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരിനെടാ എന്ന ഒന്നാന്തരം വെല്ലുവിളിക്കും സ്കോപ്പുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍