12/22/2008

മണ്ടന്‍മാര്‍ ഷൊര്‍ണൂരില്‍


ഷൊര്‍ണൂര്‍ ഒരു ജങ്‌ഷനാണ്‌. പിണറായിക്കാരന്റെ കണ്ണൂരില്‍ നിന്നും മുഖ്യന്റെ ആലപ്പുഴയില്‍ നിന്നുമൊക്കെ വരുന്ന വണ്ടികള്‍ ഇവിടെയെത്തിയാലാണ്‌ അച്ചടക്കമില്ലായ്‌മ ശീലമാക്കിയ താടിക്കാരന്റെ സ്വന്തം പാലക്കാട്ടേക്കു തിരിയുക. അങ്ങനെ വരുമ്പോള്‍ ഇവര്‍ ഷൊര്‍ണൂരില്‍ വച്ച്‌ മുഖാമുഖം കാണുന്നുണ്ടെന്ന കാര്യത്തില്‍ കാരാട്ടങ്കിളാദികള്‍ക്ക്‌ നോ ഡൗട്ട്‌. പാര്‍ട്ടിയെ തകര്‍ക്കാന്‍ വര്‍ഗശത്രുക്കളില്‍ നിന്ന്‌ അച്ചാരം വാങ്ങിയിറങ്ങിയ നഗരസഭാ കുലംകുത്തികളുടെ പ്രത്യയശാസ്‌ത്ര പോരാട്ടങ്ങളുടെ വണ്ടി തിരിയുന്നത്‌ വടക്കോട്ടാണെന്നു വരുമ്പോഴാണ്‌ ചെങ്കൊടി കാണിച്ച്‌ നിര്‍ത്താന്‍ ചിലര്‍ ഒരുമ്പെടുന്നത്‌. എന്നിട്ടോ, വണ്ടി അതിന്റെ പാട്ടിന്‌ പോവും. പോണാല്‍ പോവും പോകട്ടുമാ. പക്ഷെ, ഈ വിമതശിരോമണികളുടെയെല്ലാം കണ്‍കണ്ട മാര്‍ക്‌സായ മുഖ്യനെത്തന്നെ രാജ്യ തലസ്ഥാനത്ത്‌ ഭീഷണി പോസ്‌റ്ററുകളുമായി സ്വീകരിച്ചാലോ? അപ്പോള്‍ കൊള്ളാത്തവരെ തള്ളേണ്ടിത്തന്നെ വരും. ഒരു കൂട്ടം മണ്ടന്‍മാര്‍ ചേര്‍ന്ന്‌ ഒണ്ടാക്കിയാല്‍ തകര്‍ന്നു പോവുന്നതല്ല ഈ വിപ്ലവ പ്രസ്ഥാനമെന്ന്‌ ഇടക്കിടെ ഓര്‍മിപ്പിക്കേണ്ടി വരുന്നതില്‍ കഷ്ടമുണ്ട്‌ട്ടോ. എടോ, വികസന സമിതിക്കാരാ താനേത്‌ നാട്ടുകാരനാടോ?

4 comments:

Anonymous said...

പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകന്‍ ഇച്ചിരി കൂടി ഇന്‍ഡെപ്ത് അനാലിസിസ് ചെയ്താല്‍ നന്ന്.

കടവന്‍ said...

good

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ ....
കൊള്ളാം ....
വികസന സമിതിക്കും പ്രത്യയ ശാസ്ത്രക്കാര്‍ക്കും ഇടയന്മാര്‍ക്കും ഒരായിരം ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...

മൂന്നാംകണ്ണ്‌ said...

കമന്റടിച്ചവര്‍ക്കെല്ലാം നന്ദി...