12/12/2008

'ഭൗ'മാന്യനായ പട്ടി അവര്‍കളേ..


നായയും പട്ടിയുമൊക്കെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നിറങ്ങി മലയാളിയുടെ സ്വീകരണമുറികളിലെ സ്ഥിരം സന്ദര്‍ശകരായെത്തിയിട്ട്‌ കാലമേറെയായിട്ടില്ല. വിശ്വവിഖ്യാതമായ നാക്കിനുടമയായ ഒരു മന്ത്രിപുംഗവനാണ്‌ അത്യാധുനിക കേരളത്തില്‍ പട്ടിപ്രയോഗത്തിനു തുടക്കമിട്ടതെന്നാണു പ്രതിപക്ഷ പക്ഷം. പട്ടിയുടെ കഴുത്തില്‍ ഐ.എ.എസ്‌ എന്നെഴുതി തൂക്കിയാല്‍ പട്ടി ഐ.എ.എസാവില്ല, സമ്മതിച്ചു. പക്ഷേ, ഒരു വിശ്വസാഹിത്യകാരിയോട്‌ അധികം കുരയ്‌ക്കേണ്ട എന്നൊക്കെപ്പറഞ്ഞാല്‍... അതോടെ സധാകുരന്‍ എന്ന ചീത്തപ്പേരും അങ്ങേര്‍ക്കുകിട്ടി. `....ന്റെ മോനെ' എന്നു വിളിച്ചാലാണു കുഴപ്പമെന്നും `ശുനകപുത്രാ' എന്ന്‌ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ആസ്ഥാന ബു.ജിയുടെ ഉപദേശം. കാര്യം ഏതൊരുത്തന്റെയും മുഖത്ത്‌ നോക്കി പറയുകയും വേണം. ഇപ്പോഴിതാ എവിടെ നിന്നോ ഒരു കുര കേട്ടപോലെ. ഒരുപക്ഷേ ആരെങ്കിലും ചുമച്ചതായിരിക്കാം. ഇനി കുരച്ചതാണെങ്കില്‍ തന്നെ കടിക്കില്ലെന്നോര്‍ത്ത്‌ സമാധാനിക്കുകയും ചെയ്യാം. എവിടെപ്പോയാലും നക്കിയേ കുടിക്കൂ എന്നു തെളിയിക്കുന്ന ചിലരുടെ പ്രതികരണങ്ങളും വാലുപോലെയെത്തി. അപ്പാടെ മോങ്ങാനിരുന്ന ആരുടെയോ തലയില്‍ തേങ്ങ വീണ മയം. പറഞ്ഞ ആളു പോട്ടെ, ഇരിക്കുന്ന ചെയറെങ്കിലും പരിഗണിച്ചു വേണ്ടേ കഴുത്തില്‍ ബോര്‍ഡ്‌ തൂക്കി നഗരം ചുറ്റിക്കാന്‍. പന്തീരായിരം കൊല്ലം കുഴലിലിട്ടാലും നിവരാത്ത വാലാണ്‌ ഇത്തരക്കാര്‍ക്ക്‌ വച്ചുപിടിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ ഉപദേശിച്ചു നന്നാക്കാനാവുമെന്ന തോന്നലുവേണ്ട. നല്ലത്‌ ആര്‍ക്കോ പറ്റില്ലെന്നൊരു ചൊല്ലുമുണ്ടല്ലോ.

4 comments:

Rejeesh Sanathanan said...

ഇവന്മാരീ കാണിക്കുന്നതൊന്നും പട്ടികള്‍ അറിയുന്നുണ്ടാവില്ല.

Anonymous said...

ഭൌമാന്യൻ എന്നതിനു ഭൌമമായതിൽനിന്നന്യമായതെന്നർഥം പറയാം.അഭൌമൻ എന്ന്.ഭൂമിക്കു പുറത്തുള്ളവനെന്ന്.
നാടിനു ചേരാത്ത (നാടിന്റെ സംസ്കാരത്തിനു ചേരാത്ത, നാട്ടുമര്യാദക്കു ചേരാത്ത) പ്രവർത്തിചെയ്യുന്നവരോട് ‘നിങ്ങളേതു നാട്ടുകാരനാണ്’ എന്നാണു ഞങ്ങൾ സൌമ്യന്മാർ ഏറ്റവും ദേഷ്യത്തിൽ ചോദിക്കുക.ഇന്നാട്ടിലെന്നല്ല ഭൂമിയിലെവിടെയും ചേരാത്ത പ്രവൃത്തി ചെയ്യുന്നവരെയാണോ താങ്കൾ ഭൌമാന്യൻ എന്നതുകൊണ്ട് ഉദ്ദേശിച്ചത്?

Anonymous said...

Please make in malayalam

My lyrics

Sunakan polum pokillennoru
Vineyulloru samsarathal
Sakunam thanne maariya mukyan
punamathilethilolicheedaan

or

Sooranam Bhada Gehammalliyo
sarameyame saramakkilla
kaaryamillathivvidham chonna
kaaranoor than kaaryam kuzhappamay

മൂന്നാംകണ്ണ്‌ said...

thanks for yhe comments