6/07/2008

ഒരു സത്യാ`ന്വേഷി'യുടെ പരീക്ഷണങ്ങള്‍

വിപ്ലവനായികയ്‌ക്ക്‌ ജയിലുകളും ലോക്കപ്പുകളും വിഷയമേ ആയിരുന്നില്ല. ഇപ്പഴല്ല, പണ്ട്‌. കാടിറങ്ങി നാട്ടിലെത്തിയതില്‍പ്പിന്നെ ചില ?`അന്വേഷ'ണച്ചുമതലകളും ചുമലിലേന്തി വിപ്ലവത്തെ പ്രസംഗത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തി നടപ്പു തുടങ്ങിയപ്പോള്‍ പോയകാലത്തേക്ക്‌ ഒരു ഫ്‌ളാഷ്‌ബാക്കിനു പോലും വകയില്ലാതായി. ലോകാവസാനം വരെയും കുടുങ്ങാനിടയില്ലാത്ത ഒരു മുന്‍ മന്ത്രിപുംഗവന്റെ പിറകില്‍ തന്നെ കൂടിയിട്ട്‌ നാളെത്രയായി. കോട്ടക്കുന്നു കുലുങ്ങിയാലും ടി കുട്ടി കുലുങ്ങുന്ന മട്ടില്ല. ഇപ്പോള്‍ സംഗതി ഇത്തിരി സീരിയസാണ്‌. കൂടെക്കിടന്നവന്‍ ഇത്തിരി `സ്‌പിരിറ്റോ'ടെ അഴിയെണ്ണാന്‍ തുടങ്ങിയതോടെ ഉള്ള മനസ്സമാധാനവും പോയി. സംശയമില്ല, എല്ലാത്തിനും പിന്നില്‍ ആ മുന്‍മന്ത്രി തന്നെ. ഭരണം ഇടത്തായതിനാല്‍ ആരെയെങ്കിലും ജയിലിലടയ്‌ക്കാന്‍ തന്റെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന്‌ അങ്ങേരു പറയുന്നു. അങ്ങനെയൊരു കുട്ടി തന്റെ സിമന്റിന്റെ വഴിക്ക്‌ വന്നിട്ടു പോലുമില്ലെന്ന്‌ ജയിലുവിട്ട മണവാളന്‍ നൂറില്‍ നൂറ്‌ ഉറപ്പോടെ തന്നെ പറഞ്ഞതാണ്‌. പക്ഷേ, കുടുംബം എല്ലാവര്‍ക്കുമുണ്ടെന്ന കാര്യം ഓര്‍ക്കുന്നതു നന്ന്‌. . ആരുടെയെങ്കിലും കുടുംബം കലക്കണമെന്ന തോന്നല്‍ ഇനിയുണ്ടാവരുത്‌. കര്‍മം പോലെ ഫലം എന്നു ഗുണപാഠം.

2 comments:

ഫസല്‍ ബിനാലി.. said...

അതു കൊണ്ട് തന്നെ ഇനി മേലില്‍ ഒരു 'കുട്ടി'യുടെ നേര്‍ക്കും ഒരു കയ്യും മുഷ്ടിയോ മുഷ്ടാത്തതോ ഉയരുകയില്ല, കാരണം അവര്‍ക്കുമുണ്ടാകുമല്ലോ ഒരോ അണുകുടുംബമെങ്കിലും....
കുടുംബമുള്ളവര്‍ ജാഗ്രതൈ, എല്ലാം കണ്ടും കേട്ടും ജീവിച്ചു കൊള്ളുക, അവരവര്‍ക്കനുവദിച്ചിട്ടുള്ല ജീവിത ക്വാട്ട തീരും വരെ...

ബഷീർ said...

Good..